തിരുവനന്തപുരം: കണ്ണൂരിലെ കൂത്തുപറമ്പ് നിയമസഭ മണ്ഡലം സിപിഎം ഏറ്റെടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നേരത്തേ ഐഎന്‍എല്‍ മത്സരിച്ചിരുന്ന സീറ്റായിരുന്നു ഇത്. കൂത്തുപറമ്പിന് പകരം കോഴിക്കോട് സൗത്ത് ഐഎന്‍എല്ലിന് നല്‍കാനാണ് ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നത്.
മുമ്പ് സിപിഎം മത്സരിച്ചിരുന്ന സീറ്റില്‍ പിണറായി വിജയന്‍ മൂന്നുതവണയും, പി.ജയരാജന്‍ മൂന്നുതവണയും വിജയിച്ചിട്ടുണ്ട്. 2011ല്‍ ജെഡിയുവിലെ കെ.പി മോഹനനാണ് കൂത്തുപറമ്പില്‍ നിന്നും മത്സരിച്ച് വിജയിച്ച് മന്ത്രിയായത്. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് എസ്.എ പുതിയ വളപ്പില്‍ മോഹനനോട് തോല്‍ക്കുകയായിരുന്നു കൂത്തുപറമ്പ് സീറ്റ് സിപിഎം ഏറ്റടുത്തതില്‍ ഐഎന്‍എല്ലില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
keyword-Election-Kanur
Post a Comment
0 Comments