തിരുവനന്തപുരം: സീറ്റ് വിഭജനത്തിന്റെ ഭാഗമായി കോണ്‍ഗ്രസും ജെഡിയുവമായി നടന്ന ഉഭയകക്ഷി ചര്‍ച്ച അലസിപ്പിരിഞ്ഞു. ഇരുപാര്‍ട്ടികളും മുന്‍ നിലപാടുകളില്‍ ഉറച്ചുനിന്നതിനാലാണ് ചര്‍ച്ച പൊളിഞ്ഞത്. കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ചില സീറ്റുകള്‍ വച്ചുമാറണമെന്നായിരുന്നു ജെഡിയു പ്രധാനമായും ആവശ്യപ്പെട്ടത്. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ഒരു സീറ്റും വച്ചുമാറാനുദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ചര്‍ച്ച പിരിയുകയായിരുന്നു.
പകരം സീറ്റുകള്‍ തന്നില്ലെങ്കില്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ഏഴ് സീറ്റും കോണ്‍ഗ്രസ് തന്നെ എടുത്തോളൂ എന്നായിരുന്നു ഉഭയകക്ഷി ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ വ്യക്തമാക്കി. ഇതോടെ വീരേന്ദ്ര കുമാര്‍ യോഗത്തില്‍ ക്ഷുഭിതനായി പൊട്ടിത്തെറിക്കുകയായിരുന്നു. യുഡിഎഫില്‍ നിന്നുകൊണ്ട് മത്സരിക്കാതെ മുന്നണിയെ പിന്തുണയ്ക്കാമെന്നും ജെഡിയു നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ തങ്ങള്‍ അപമാനിതരാവുന്ന എന്ന സന്ദര്‍ഭമെത്തിയപ്പോഴാണ് നേതാക്കള്‍ യോഗത്തില്‍ പൊട്ടിത്തെറിച്ചത്. തുടര്‍ന്ന ചര്‍ച്ച പൂര്‍ത്തിയാക്കാതെ ജെഡിയു നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപോയി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.
keyword-election-udf
Post a Comment
0 Comments