Type Here to Get Search Results !

Bottom Ad

അജാനൂരില്‍ ക്ലബ്ബിന് നേരെ അക്രമം; യുവാക്കളെ മര്‍ദ്ദിച്ചു


കാഞ്ഞങ്ങാട്: (www.evisionnews.in) ക്ലബ്ബില്‍ അതിക്രമിച്ചുകയറിയ ഒരു സംഘം ക്ലബ്ബിലിരിക്കുകയായിരുന്ന അംഗങ്ങളെ അക്രമിച്ചു. ക്ലബ്ബ് അടിച്ചുതകര്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 11ന് അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ അജ്മാന്‍സ് ക്ലബ്ബിലാണ് അക്രമം. ക്ലബ്ബിലുണ്ടായിരുന്ന അല്‍ത്താഫ്(21), സാദിക്ക്(23), നിസാം (22), സലീം(26) എന്നിവരെയാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫിനേയും സാദിഖിനേയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലും ചികിത്സയിലാണ്. ക്ലബ്ബിലുണ്ടായ മുഴുവന്‍ സാധന സാമഗ്രികളും തകര്‍ത്തു. ഫോണും തകര്‍ത്തവയില്‍പെടും. മുപ്പതംഗ സംഘമാണ് ക്ലബ്ബില്‍ അക്രമം കാട്ടിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അജാനൂരില്‍ ക്ലബ്ബിന് നേരെ അക്രമം; യുവാക്കളെ മര്‍ദ്ദിച്ചു.

keywords: ajanur-attack-against-club-fellow-

Post a Comment

0 Comments

Top Post Ad

Below Post Ad