അണങ്കൂർ:(www.evisionnews.in) ചെറുശേരി ഉസ്താദ് പണ്ഡിത ലോകത്തിന് മാതൃകയാണെന്ന് തുരുത്തി മുദരിസ് ടി.കെ അഹ്മദ് ഫൈസി പറഞ്ഞു. അണങ്കൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീൻ സംഘടിപ്പിച്ച ശൈഖുനാ ചെറുശ്ശേരി ഉസ്താദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കാട് മമ്പഉല്‍ ഉലൂം മദ്രസയില്‍ വെച്ച് നടന്ന പരിപാടിയിൽ റൈഞ്ച് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ അധ്യക്ഷത വഹിച്ചു.കൊല്ലംപാടി ഖത്വീബ് അബൂനബ്ഹാൻ അൽഅസ്ഹരി പ്രാര്‍ത്ഥന നിർവ്വഹിച്ചു. മാലിക് ദീനാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി അഷ്‌റഫ് യമാനി സ്വാഗതവും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.പി.എം കുട്ടി മൗലവി നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ദിക്‌റ് ദുആ മജ്‌ലിസിന് ടി.കെ അഹ്മദ് ഫൈസി നേതൃത്വം നല്‍കി. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര,കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, സത്താര്‍ ഹാജി, മുനീര്‍ ടി.എ, കെ.എം അബ്ദുല്ല ഹാജി, ടി.എസ് മുഹമ്മദ് ഹാജി, എ.കെ മുഹമ്മദ് കുഞ്ഞി, ടി.എ അബ്ദുല്ല ഹാജി, കെ.എ അബൂബക്കര്‍ ഹാജി, ഖാലിദ് പച്ചക്കാട്, ഉസാം പള്ളങ്കോട്, ഹുസൈൻ മൗലവി, ഹാശിം ഹുദവി കോട്ടൂർ, അബ്ബാസ് മുസ്ല്യാർ, സമദ് മൗലവി, ശംസുദ്ദീൻ ഹുദവി, സി എസ് മുഹമ്മദ് മുസ്ല്യാർ, അഹ്മദ് ദാരിമി, ഉമർ സഅദി, അഷ്റഫ് ഫൈസി, ഹകീം ദാരിമി, മൻസൂർ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment
0 Comments