Type Here to Get Search Results !

Bottom Ad

കടമ്പകള്‍ കടന്നു; ചാത്തങ്കൈ റെയില്‍വെ മേല്‍പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും


കാസര്‍കോട്: (www.evisionnews.in) ചാത്തങ്കൈ റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി 20 ലക്ഷം രൂപ ട്രഷറിയില്‍നിന്ന് പിന്‍വലിച്ച് റെയില്‍വെ വകുപ്പിലടക്കാന്‍ സംസ്ഥാന ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചു. 

ഇതുപ്രകാരം തുക കാസര്‍കോട് ജില്ലാ കളക്ടര്‍ ട്രഷറിയില്‍നിന്ന് പിന്‍വലിച്ച് റെയില്‍വെയില്‍ അടയ്ക്കും. തുടര്‍ന്ന് റെയില്‍വെ മേല്‍പാലനിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ വിളിക്കും. ഇതോടെ ചാത്തങ്കൈ നിവാസികളുടെ ചിരകാലസ്വപ്‌നമായ സ്ഥലത്തെ റെയില്‍വെ മേല്‍പാലം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി.

കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ ശക്തവും സത്വരവുമായ ഇടപെടലിനെ തുടര്‍ന്നാണ് വകുപ്പുതല നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയായത്. പ്രഭാകരന്‍ കമ്മീഷന്‍ പാക്കേജിലെ സുപ്രധാന പദ്ധതികളിലൊന്നാണ് ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലം. 

ആദ്യം പ്രഭാകരന്‍ കമ്മീഷന്‍ തള്ളിയ ചാത്തങ്കൈ മേല്‍പാല പദ്ധതി എം എല്‍ എയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പാക്കേജില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനുവേണ്ടി പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും പിന്തുണയോടെ എം എല്‍ എ സംസ്ഥാന സര്‍ക്കാരില്‍ വന്‍ സമ്മര്‍ദ്ദമാണ് നടത്തിയത്. 

മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എയും ജില്ലയിലെ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും സംബന്ധിച്ചു. 

ബേക്കല്‍ ടൂറിസം പദ്ധതിപ്രദേശത്തെ ചെമ്മനാട് പഞ്ചായത്തിലെ ചന്ദ്രഗിരി റെയില്‍വെ തുരങ്കത്തിനും കളനാട് റെയില്‍വെ മേല്‍പാലത്തിനുമിടയിലാണ് ചാത്തങ്കൈ റെയില്‍വെ മേല്‍പാലം സ്ഥാപിക്കുന്നത്. മേല്‍പാലം നിലവില്‍ വരുന്നതോടെ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍നിന്ന് ഇടുവുങ്കാല്‍ മാണി വഴി ചെമ്പരിക്കയിലേക്കും കളനാട്ടേക്കും ഇന്നുള്ള യാത്രാ ദുരിതം കുറയും. റെയില്‍പാത ഇരട്ടിപ്പിച്ചതോടെ കാല്‍നടയാത്ര പോലും ദുസ്സഹമായ ചാത്തങ്കൈ മേഖലയുടെ വന്‍ വികസനത്തിനും റെയില്‍വെ മേല്‍പാലം വഴിതുറക്കും. 

keywords: rail-way-over-bridge-chathangai-ksd

Post a Comment

0 Comments

Top Post Ad

Below Post Ad