നീലേശ്വരം: (www.evisionnews.in)വായനക്കാർക്ക് രക്തബന്ധങ്ങളുടെ കഥ പറഞ്ഞുകൊടുത്ത കഥാകാരൻ രക്തം ശുദ്ധീകരിക്കുന്നതിനായി സുമനസുകളുടെ തുണതേടുന്നു. വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പടിഞ്ഞാറ്റംകൊഴുവലിലെ മടിക്കൈ രാമചന്ദ്രനാണ് ചികിത്സയ്ക്കായി സഹായം തേടുന്നത്.
എട്ട് നോവലുകളും കഥാസമാഹാരവും നോവലെറ്റും രാമചന്ദ്രന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇവയിലൊക്കെയും ഊഷ്മളമായ കുടുംബ ബന്ധങ്ങളെക്കുറിച്ചാണ് ഇദ്ദേഹം പറഞ്ഞിരുന്നത്. പ്രഥമ ഒ.വി വിജയൻ നോവൽ അവാർഡ്, കടമ്മനിട്ട സാഹിത്യപുരസ്കാരം, തിക്കുറിശി ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും രാമചന്ദ്രനെ തേടിയെത്തിയിരുന്നു.
ഉത്തരമലബാർ പത്രം, തുളുനാട് മാസിക എന്നിവയിൽ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബങ്കളത്ത് സ്റ്റുഡിയോ പാർട്ണറായി ജോലി ചെയ്തു വരുന്നതിനിടയിലാണ് വൃക്കരോഗം രാമചന്ദ്രനെ കീഴടക്കിയത്. ഇപ്പോൾ ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിന് വിധേയനാകുന്നുണ്ട്. അസുഖം കൂടിയതോടെ എഴുന്നേൽക്കാൻ പോലുമാകാതെ വീട്ടിൽ കഴിയുകയാണദ്ദേഹം. അവിവാഹിതനാണ്. ഉദാരമതികളുടെ സഹായങ്ങൾ ഫെഡ റൽ ബാങ്ക് നീലേശ്വരം ശാഖയിലെ 10700100105264 നമ്പർ അക്കൌണ്ടിലേക്ക് അയക്കണം. IFSC CODE: FDRL 0001070. വിവരങ്ങൾക്ക് : 9895 494 767

Post a Comment
0 Comments