Type Here to Get Search Results !

Bottom Ad

സൗദിയില്‍ വേലക്കാരിയുടെ കുത്തേറ്റ് വനിത സ്‌പോണ്‍സര്‍ മരിച്ചു

സൗദി (www.evisionnews.in): വേലക്കാരിയുടെ കുത്തേറ്റ് സ്പോണ്‍സറായ സൗദി വനിത മരിച്ചു. ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യന്‍ വീട്ടുവേലക്കാരിയുടെ കുത്തേറ്റാണ് അല്‍ ഖഫ്ജിയില്‍ പ്രായമായ വീട്ടമ്മ മരിച്ചത്. ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വേലക്കാരി ഇവരെ കറിക്കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു. നിരവധി കുത്തേറ്റ പാടുകള്‍ ശരീരത്തിലുണ്ടെന്ന് പോലീസ് വക്താവ് കേണല്‍ സിയാല്‍ അല്‍ റുഖൈതി പറഞ്ഞു. 

കൃത്യം നിര്‍വഹിച്ച ശേഷം വേലക്കാരി വീട്ടില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇവരെ സമീപ നഗരത്തില്‍ നിന്ന് പോലീസ് പിടികൂടി. ഇവര്‍ കുറ്റമേറ്റു പറഞ്ഞിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റാരും പങ്കാളികളല്ലെന്നും വീട്ടമ്മയുമായി നേരത്തെ വഴക്കിട്ടതായും തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അവര്‍ പോലീസില്‍ മൊഴി നല്‍കി. 


Keywords:Murder-news-soudi-women

Tags

Post a Comment

0 Comments

Top Post Ad

Below Post Ad