ബേക്കല്‍:(www.evisionnews.in) ഉത്സവപ്പറമ്പില്‍ ചൂതാട്ടം നടത്തിയ നാലുപേരെ പോലീസ് പിടികൂടി.ഭരണി മഹോത്സവം നടക്കുന്ന പാലക്കുന്ന് ക്ഷേത്രത്തിന് സമീപം വളയം എറിയുന്ന ചൂതാട്ടം നടത്തിയ തൃശൂര്‍ സ്വദേശികളായ ഷമീര്‍(34), യൂസഫ്(30) കര്‍ണ്ണാടക ഹുബഌ സ്വദേശികളായ ഇബ്രാഹിം(26), ഹനീഫ(28) എന്നിവരാണ് പിടിയിലായത്. കൂടാരം കെട്ടി അതില്‍ മേശയിട്ട് മേശപ്പുറത്തുവെച്ച സാധനങ്ങള്‍ ലക്ഷ്യമാക്കി വളയം എറിയുന്ന ചൂതാട്ടമാണിത്. ഒരു വളയത്തിന് പത്തുരൂപയാണ് ഈടാക്കുന്നത്. സോപ്പ്, ചീപ്പ് തുടങ്ങിയ വസ്തുക്കള്‍ എറിയുന്ന വളയത്തിന്റെ ഉള്ളിലായാല്‍ പ്രസ്തുത സാധനങ്ങള്‍ വളയം എറിയുന്നവര്‍ക്ക് കിട്ടും.
ഇത്തരം തട്ടിപ്പിലൂടെ പതിനായിരങ്ങളാണ് ചൂതുകളിക്കാര്‍ കൈക്കലാക്കുന്നത്.

Post a Comment
0 Comments