Type Here to Get Search Results !

Bottom Ad

പള്ളിയില്‍ പോയ സമയത്ത് കടയില്‍ നിന്നും 20,000 രൂപ കവര്‍ന്നു


കുമ്പള (www.evisionnews.in): പള്ളിയില്‍ പോയ സമയത്ത് കടയുടെ മേശവലിപ്പ് തുറന്ന് 20,000 രൂപ മോഷ്ടിച്ചു. കുമ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഉമര്‍ ഫാറൂഖിന്റെ ഉടമസ്ഥതയിലുള്ള ഫാല്‍ക്കണ്‍ ട്രേഡേഴ്സില്‍ ചൊവ്വാഴ്ച 7മണിയോടെയാണ് മോഷണം നടന്നത്. 

കടയിലെ ജീവനക്കാര്‍ കടയുടെ ഷട്ടര്‍ താഴ്ത്തി മഗ്രിബ് നിസ്‌കാരത്തിന് അടുത്തുള്ള പള്ളിയിലേക്ക് പോയിരുന്നു. 15 മിനിട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് മോശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ കാണാനില്ലെന്ന് വ്യക്തമായത്. മാനേജര്‍ ഉമര്‍ ഫാറൂഖിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad