Type Here to Get Search Results !

Bottom Ad

രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരുടെ കഴുത്തറുക്കും. ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ്

evisionnews

കൊല്ക്കത്ത:(www.evisionnews.in) രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരുടെ കഴുത്തറുക്കുമെന്ന് ബംഗാള്ബി.ജെ.പി പ്രസിഡന്റ്. ആര്‍.എസ്.എസ് പ്രചാരക് സ്ഥാനത്തുനിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദിലീപ് ഘോഷ് ആണ് വിവാദ പ്രസ്താവന നടത്തിയത്. 'പാകിസ്ഥാന് സിന്ദാബാദ്' എന്ന മുദ്രാവാക്യം ഉയര്ത്തുന്നവരെ ആറിഞ്ച് കഷണങ്ങളാക്കി വെട്ടിനുറുക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.ബംഗാളിലെ ബീര് ഭുമില്‌നടന്ന ബി.ജെ.പി യോഗത്തിലാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസംഗം. ഫെയ്‌സ് ബുക്ക് പോസ്റ്റിനെ തുടര്ന്ന് അക്രമംസംഭവങ്ങള് അരങ്ങേറിയതിനു പിന്നാലെ നടന്ന പൊതുയോഗത്തിലാണ് ദിലീപ് ഘോഷിന്റെ പ്രസംഗം. ഒരു കോളജ് വിദ്യാര്ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വിവാദമായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്ത്ഥിയെ തങ്ങള്ക്ക് കൈ മാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘമാളുകള് പോലിസ് സ്‌റ്റേഷന് ആക്രമിച്ചിരുന്നു.ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രിരാംശങ്കര്കതേരിയയും ബി.ജെ.പി നേതാവ് ബാബു ലാലും ഈയിടെ വിദ്വേഷകരമായ പ്രസംഗം നടത്തിയത് വിവാദമായിരുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad