Type Here to Get Search Results !

Bottom Ad

പൊയിനാച്ചി പെട്രോള്‍ പമ്പില്‍ നിന്ന് 30,000 രൂപ തട്ടിപ്പറിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

evisionnews

വിദ്യാനഗര്‍: (www.evisionnews.in) പൊയിനാച്ചി സൗത്തിലെ എച്ച്.ബി പെട്രോള്‍ പമ്പ് ജീവനക്കാരനെ അടിച്ച് വീഴ്ത്തി 30,173 രൂപ തട്ടിപ്പറിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൂട്ടുപ്രതിയെ തിരയുന്നു. വിദ്യാനഗര്‍ ചാലയിലെ കെ.ബി മുഹമ്മദ് റാസിഖി(20)നെയാണ് വിദ്യാനഗര്‍ എസ്.ഐ. അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്. കവര്‍ച്ചക്ക് ഉപയോഗിച്ച സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. റാസിഖിന്റെ ഒരു സുഹൃത്തിന്റെ വീട്ടുമുറ്റത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്‌കൂട്ടര്‍. സ്‌കൂട്ടര്‍ വാടകക്കെടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. 

ഈ മാസം 14ന് പുലര്‍ച്ചെ 3.45നാണ് ചില്ലറ ചോദിച്ചെത്തിയ രണ്ടംഗ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരന്‍ സുനില്‍ കുമാറിനെ തള്ളിയിട്ട ശേഷം മേശവലിപ്പിലെ പണവുമായി സ്‌കൂട്ടറില്‍ കടന്ന് കളഞ്ഞത്. പണം തട്ടിപ്പറിക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നെങ്കിലും അത്ര വ്യക്തതയില്ലായിരുന്നു. 
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കവര്‍ച്ചക്ക് ശേഷം മുംബൈയിലേക്ക് കടന്ന സംഘം പിന്നീട് എറണാകുളത്തെത്തി. അവിടെ നിന്ന് കാസര്‍കോട്ടേക്ക് മടങ്ങുമ്പോഴാണ് റാസിഖിനെ തന്ത്രപരമായി പിടികൂടിയത്. കൂട്ടുപ്രതി എറണാകുളത്ത് തന്നെ കഴിയുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഈ യുവാവിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. റാസിഖ് നേരത്തെയും തട്ടിപ്പറി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സംശയിക്കുന്നത്. ഇതേ കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റാസിഖിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയില്‍ ആവശ്യപ്പെടും.

keywords: poinachi-petrol-pumb-culprit-case-arrested

Post a Comment

0 Comments

Top Post Ad

Below Post Ad