Type Here to Get Search Results !

Bottom Ad

വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒത്തുകൂടി അതേ കാറ്റാടിതണലില്‍


കാസര്‍കോട്‌:(www.evisionnews.in) വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ്‌ അവര്‍ ഒത്തുകൂടി അതേ കാറ്റാടി മരത്തണലില്‍. ആലമ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1993-94 എസ്‌.എസ്‌.എല്‍.സി ബാച്ചുകാരാണ്‌ പഠനം കഴിഞ്ഞിറങ്ങി രണ്ടുപതിറ്റാണ്ടിനു ശേഷം ഓര്‍മ്മകള്‍ കഥ പറയുന്ന അതേ കാറ്റാടി മരത്തണലിലേക്ക്‌ സ്‌നേഹം പങ്കുവെക്കാന്‍ എത്തിച്ചേര്‍ന്നത്‌. ഓട്ടോഗ്രാഫിന്റെ താളുകളില്‍ ഇനി ഒരിക്കലും മറക്കില്ലെന്ന്‌ എഴുതിവെച്ച്‌ പലവഴിക്ക്‌ പിരിഞ്ഞവര്‍ വാക്കാണ്‌ ഏറ്റവും വലിയ സത്യമെന്ന്‌ തെളിയിച്ചുകൊണ്ടാണ്‌ കൂട്ടായ്‌മയുടെ ഭാഗമായത്‌. പത്താംക്ലാസ്‌ കഴിഞ്ഞ്‌ പടിയിറങ്ങിയ ആ കൗമാരക്കാര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ കണ്ടുമുട്ടാനൊരുങ്ങുമ്പോള്‍ കുടുംബസമേതമാണ്‌ എത്തിച്ചേര്‍ന്നത്‌. 
ആലമ്പാടി സ്‌കൂളിന്റെ അടയാളമായ കാറ്റാടി മരം ഓര്‍മ്മയുടെ സിമ്പല്‍ കൂടിയാണ്‌. അതുകൊണ്ട്‌ തന്നെ ഈ കൂട്ടായ്‌മയ്‌ക്കും അവര്‍ കാറ്റാടിതണല്‍ എന്നു പേര്‌ നല്‍കി. ആലമ്പാടിക്ക്‌ ആദ്യമായി എസ്‌.എസ്‌.എല്‍.സി വിജയം കൊണ്ടുവന്ന ബാച്ചായിരുന്നു ഈ ബാച്ച്‌. 
പഴയ കുട്ടികളോടൊപ്പം ഓര്‍മ്മപുതുക്കാന്‍ പഴയകാല അധ്യാപകരില്‍ മിക്കവരും എത്തിയിരുന്നു. സ്റ്റാന്റപ്പ്‌ പറഞ്ഞും ബെഞ്ചില്‍ കയറ്റി നിര്‍ത്തിയും അവര്‍ വിദ്യാര്‍ത്ഥികളെ ആ പഴയകാലത്തേക്ക്‌ കൂട്ടികൊണ്ടുപോയി. 
പരിപാടി ചെങ്കള ഗ്രാമപഞ്ചായത്ത്‌പ്രസിഡണ്ട്‌ ഷാഹിന സലിം ഉദ്‌ഘാടനം ചെയ്‌തു. ഖലീല്‍ എരിയപ്പാടി അധ്യക്ഷത വഹിച്ചു. റിയാസ്‌ നായന്മാര്‍മൂല സ്വാഗതം പറഞ്ഞു. പഴയകാല അധ്യാപകരായ ശ്രീകണ്‌ഠന്‍ നായര്‍, ജയചന്ദ്രന്‍ മാസ്റ്റര്‍, പി.കെ.മുകുന്ദന്‍, അബ്‌ദുല്ലക്കുഞ്ഞി, വനജ, ശ്രീജ എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട്‌ മുബാറക്ക്‌ മുഹമ്മദ്‌ ഹാജി, എഴുത്തുകാന്‍ എബി കുട്ടിയാനം, വാര്‍ഡ്‌ മെമ്പര്‍ മമ്മിഞ്ഞി എന്നിവര്‍ മുഖ്യ അതിഥികളായിരുന്ന. ജെസിഐ സോണ്‍ വൈസ്‌ പ്രസിഡണ്ട്‌ പുഷ്‌പാകരന്‍ ജി.ബെണ്ടിച്ചാല്‍ മുഖ്യപ്രഭാഷണം നടത്തി. ഹനീഫ്‌ പടുപ്പ്‌, സി.കെ.ഹാരിസ്‌, മഹ്‌മൂദ്‌,ജ ഹമീദ്‌ പാറക്കട്ട, കെ.റഹ്‌മാന്‍, എം.എ.സലാം ഓര്‍മ്മകള്‍ പങ്കുവെച്ചു. ദലീല ടീച്ചര്‍, കബീര്‍ മിഹ്‌റാജ്‌ സംസാരിച്ചു. 
കൂട്ടായ്‌മയുടെ ഓര്‍മ്മയ്‌ക്കായി സ്‌കൂളിലേക്ക്‌ ഷെല്‍ഫ്‌ സമ്മാനിച്ചവര്‍ നിര്‍ധനയായ ഒരു വിദ്യാര്‍ത്ഥിയുടെ പഠന ചിലവ്‌ ഏറ്റെടുക്കുകയും ചെയ്‌തു. 
ഫോട്ടോ അടിക്കുറിപ്പ്‌

Post a Comment

0 Comments

Top Post Ad

Below Post Ad