Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ കുടുംബശ്രി, ജനമൈത്രി പോലീസ്സ് കെ.ഡി.സിലാബ് സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.


കാസര്‍കോട്:(www.evisionnews.in) നഗരസഭ കുടുംബശ്രി, ജനമൈത്രി പോലീസ്സ് കെ.ഡി.സിലാബ് സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.13ാം വാര്‍ഡായ ചാലക്കുന്നില്‍ അഹ്മദ് ഷംനാദ് സാംസ്‌കാരിക കേന്ദ്രത്തില്‍ നഗരസഭ ചെയര്‍പെഴ്‌സണ്‍ ബീഫാത്തി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പര്‍ സറീന അധ്യക്ഷത വഹിച്ചു.കിഡ്‌നി ബോധവത്കരണ കാര്‍ഡ് കാസര്‍കോട് പോലീസ് എ.എസ്.ഐ രാജീവന്‍ നഗരസഭ വൈസ്.ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

ഡോ.പ്രദീപ് കെ.ജെ, ഡോ.അബ്ദുല്‍ സത്താര്‍, പി.ഇബ്രാഹിം ഹാജി, ഷക്കീല മജീദ്, രാജഗോപാലന്‍, അബൂയാസര്‍ കെ.വി , സറഫുള്ള എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad