അംഗഡിമുഗര്‍:(www.evisionnews.in)ജി എച് എസ് എസ് അംഗഡിമുഗറില്‍ സ്‌കൂള്‍ ഇക്കോ ക്‌ളബിന്റെനേത്രത്വത്തില്‍ തരിശ് നിലങ്ങളെ വിളനിലമാക്കി നൂറുമേനി പച്ചകറിവിളവെടുപ്പ് .സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടിയില്‍ പോഷക സമ്രദ്ധങ്ങളായമത്തന്‍,വെണ്ട,കായ,വെള്ളരി,വഴുതന എന്നിവ ഉള്‍പെടുത്തും വിധമാണ്പച്ചകറികൃഷിചെയ്തത്.പുത്തിഗെ കൃഷി ഭവന്റെ നേത്രത്വത്തില്‍ നല്‍കിയ പച്ചകറിവിത്തുകള്‍ സ്‌കൂള്‍ കുട്ടികളുടെ നേത്രത്വത്തില്‍ തരിശായ പാറ സ്ഥലംകിളച്ച് കൃഷി ഇറക്കി മികച്ച വിളവുകള്‍ കൊയ്തത്.പുതിയ കാര്‍ഷിക
സംസ്‌കാരത്തിന്റെ ബാല പാഠങ്ങള്‍ പൊതു സമൂഹത്തിന് കൈമാറ്റം ചെയ്യപെടുംവിധമുള്ള മാത്രകപരമായ സംരംഭമായി മാറി വിളവെടുപ്പ്.പച്ചകറി കൃഷി വിളവെടുപ്പ് സ്‌കുളില്‍ വിളവെടുപ്പ് മഹോല്‍സവമായി ആഘോഷിച്ചു.സ്‌കൂള്‍ഹെഡ്മാസ്റ്റര്‍ അശോക ഉദ്ഘാടനം ചെയ്തു.സലാഹുദ്ധീന്‍,സരോജിനി,ജ്യോസ്‌നബെന്‍,സഈദ് നേത്രത്വം നല്‍കി.

Post a Comment
0 Comments