ഉപ്പള:(www.evisionnews.in) സൈന്‍ ഗെയ്‌സ് ഉപ്പളയുടെ ആഭിമുഖ്യത്തില്‍ മണ്ണംകുഴി സ്റ്റേഡിയത്തില്‍ നടന്ന ദക്ഷിണേന്ത്യ അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എച്ച്.എന്‍ ഫ്രണ്ട്‌സ് ഹിദായത്ത് നഗറിനെ തോല്‍പ്പിച്ച് ന്യൂ സ്റ്റാര്‍ കുഞ്ചത്തൂര്‍ ചാമ്പ്യന്മാരായി. മാന്‍ ഓഫ് ദി മാച്ചായി ന്യൂസ്റ്റാറിന്റെ റിയാസിനെയും മാന്‍ ഓഫ് ദ സീരീസായി എച്ച്‌എന്‍ ഫ്രണ്ട്‌സിന്റെ ഹത്തീഫിനെയും മികച്ച ബാറ്റ്‌സ്‌മാനായി എച്ച്.എന്നിന്റെ ചെമ്മിയെയും മികച്ച ബൗളറായി ന്യൂസ്റ്റാറിന്റെ നൗമാനെയും തെരഞ്ഞെടുത്തു. കാല്‍ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്ന സമ്മാനം മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് വിതരണം ചെയ്‌തു. അണ്ടര്‍ ആം കളിയില്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌ത ഫിറോസ് സജീവ ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി. ഫിറോസിന് യാത്രയയപ്പ് നല്‍കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അബു തമാം, ഹനീഫ് ഗോള്‍ഡ് കിംഗ് ,റെയ്‌ഷാദ് ഉപ്പള, ബഷീര്‍ യു.എസ്.എ, കെ.പി.മമ്മു, ഹിന്ദുസ്ഥാന്‍ മോണുച്ച എന്നിവരെ ആദരിച്ചു.
പ്രസിഡണ്ട് കെ.കെ.നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ യു.കെ.ഖലീല്‍, ഹനീഫ് സൈന്‍, റസാഖ് സംസാരിച്ചു.

Post a Comment
0 Comments