Type Here to Get Search Results !

Bottom Ad

വീട്ടുപറമ്പില്‍ സൂക്ഷിച്ച സ്പിരിറ്റും വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക (www.evisionnews.in): വീട്ടുപറമ്പില്‍ സൂക്ഷിച്ച സ്പിരിറ്റും വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റിലായി. സീതാംഗോളിക്ക് സമീപം സൂരംബയലിലെ നാരായണ പൂജാരി (51)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ രഹസ്യവിവരത്തെ തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റും മദ്യവും കണ്ടെത്തിയത്. 

വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. നാലു കന്നാസുകളിലാക്കിയ 120ലിറ്റര്‍ സ്പിരിറ്റും 180 മില്ലിയുടെ 385 കുപ്പി ഗോവന്‍ മദ്യവുമാണ് പിടിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി. ഗോവിന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments

Top Post Ad

Below Post Ad