കാസര്‍കോട്: (www.evisonnews.in)വിദ്യാര്‍ത്ഥികളില്‍ മൂല്യബോധവും സത്യസന്ധതയും വളര്‍ത്തിയെടുക്കാന്‍ ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ഇന്റഗ്രിറ്റി ദിനമായി ആചരിച്ചു.
ചെട്ടുംകുഴി കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജെ.സി.ഐ മേഖല സെക്രട്ടറി പി. മുഹമ്മദ് സമീര്‍ ഇന്റഗ്രിറ്റി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. സി.എച്ച് അഹ്മദ് ഹുസൈന്‍, വൈസ് പ്രിന്‍സിപ്പാള്‍മാരായ പി. അബ്ദുല്ലകുഞ്ഞി നജാത്ത്, കെ. ലക്ഷ്മണന്‍, സ്റ്റാഫ് സെക്രട്ടറി നവീന്‍, ഹെഡ്മിസ്ട്രസ് പി.ടി ഗൗരി, സുബ്രഹ്മണ്യ പൈ സംസാരിച്ചു. എരുതുംകടവ് എന്‍.എ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ സി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് വനിതാവിഭാഗം ചെയര്‍പേഴ്‌സണ്‍ നഫീസത്ത് ഷിഫാനി പ്രതിജ്ഞയും സന്ദേശവും നല്‍കി. വൈസ് പ്രിന്‍സിപ്പാള്‍ റംസാദ് അബ്ദുല്ല, നാഹിദ് ഹനീഫ്, സലീന സമീര്‍, ഷമീര്‍ വാഫി, സ്‌കൂള്‍ ലീഡര്‍ മെഹ്ജബിന്‍ സുല്‍ത്താന സംസാരിച്ചു.


Post a Comment
0 Comments