കാസര്‍കോട്:(www.evisionnews.in)ജില്ലാപഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ യുവജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി സബ്കളക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ഭരണനിര്‍വ്വഹണത്തിലും പദ്ധതി രൂപീകരണത്തിലും യുവജനങ്ങള്‍ക്ക് സുപ്രധാനമായ പങ്ക് വഹിക്കാനാകുമെന്ന് സബ്കളക്ടര്‍ പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തി. ജില്ലായൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ യുവജന നയം അവതരിപ്പിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലായുത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാദൂര്‍ കുഞ്ഞാമു ഹാജി , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം നാരായണന്‍, പി സി സുബൈദ, പി വി പത്മജ, പുഷ്പ അമേര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷറഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം ഡോ. വി പി പി മുസ്തഫ മോഡറേറ്ററായിരുന്നു. ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ നന്ദി പറഞ്ഞു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുളള യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍, യുവജന സംഘടനാ ഭാരവാഹികള്‍, യുവ വ്യാപാരി പ്രതിനിധികള്‍, യുവസന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment
0 Comments