കാസര്‍കോട്:(www.evisionnews.in)വിദ്യാര്‍ത്ഥികളില്‍ ഗണിതപഠനം രസകരമാക്കുന്നതിനും ഗണിതാഭിരുചി വളര്‍ത്തുന്നതിനും സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ കുമ്പള ബി ആര്‍ സി യില്‍ ഗണിത പ്രദര്‍ശനവും സ്‌കിറ്റും നടത്തി. പരിപാടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ എച്ച് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബി പി ഒ യൂസഫ് കൊട്ട്യാടി അധ്യക്ഷത വഹിച്ചു. ശാന്തകുമാരി ടീച്ചര്‍, ബി ആര്‍ സി ട്രെയിനര്‍ കാര്‍മലി ജോണ്‍, സുജ എന്നിവര്‍ സംസാരിച്ചു.
ഗണിത പ്രദര്‍ശനത്തില്‍ കാറഡുക്ക ജി വി എച്ച് എസ് എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗണിത സ്‌കിറ്റില്‍ മുളേളരിയ എ യു പി എസ് ഒന്നാം സ്ഥാനവും നീര്‍ച്ചാല്‍ എം എസ് സി എച്ച് എസ് എസ് രണ്ടാം സ്ഥാനവും ബന്‍പുത്തഡുക്ക എസ് ബി പി എ യു പി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗണിത മാഗസിനില്‍ പെര്‍ള എസ് എന്‍ എച്ച് എസ് എസ് ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് പെര്‍ഡാല ജി ഡി യു പി എസ് ഹെഡ്മാസ്റ്റര്‍ മൂസാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. എ ഇ ഒ എ കൈലാസമൂര്‍ത്തി മൊമന്റോ വിതരണം ചെയ്തു.

Post a Comment
0 Comments