Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കാസര്ഗോഡ് മണ്ഡലം:സഹീർ ആസിഫ് പ്രസി; സിദ്ദീഖ് സന്തോഷ് നഗര്‍ ജന.സെക്ര


കാസര്‍കോട്:(www.evisionnews.in) മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞടുക്കപ്പെട്ട കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗവും പ്രതിനിധി സംഗമവും നടത്തി. സംഗമം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ഹാരിസ് പട്‌ള സ്വാഗതം പറഞ്ഞു. നൗഷാദ് മീലാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സില്‍ യോഗം ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എല്‍.എ മഹമൂദ് ഹാജി, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, ബി.ടി അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു. ടി.എസ് നജീബ് തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: സഹീര്‍ ആസിഫ് (പ്രസി), സി.എം സിദ്ദീഖ് സന്തോഷ് നഗര്‍ (ജന സെക്ര), സലീം അക്കര (ട്രഷ), ബി.കെ ബഷീര്‍ പൈക്ക, ഇഖ്ബാല്‍ ചൂരി, ശംസുദ്ദീന്‍ കിന്നിംഗാര്‍, ബി.എം.സി ബഷീര്‍ (വൈസ് പ്രസി), ഫാറൂഖ് കുമ്പഡാജെ, അബ്ദുല്‍ റഹിമാന്‍ തൊട്ട, ഉമ്മര്‍ ഫാറൂഖ് ആദൂര്‍, ബഷീര്‍ ഫ്രണ്ട്‌സ് (ജോ.സെക്ര)

Post a Comment

0 Comments

Top Post Ad

Below Post Ad