Type Here to Get Search Results !

Bottom Ad

സണ്ണിലിയോണിന്റെ ക്വാളിറ്റിയെ വര്‍ണിച്ച് ജയസൂര്യ


കൊച്ചി (www.evisionnews.in): സണ്ണിലിയോണ്‍ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീയാണെന്ന് നടന്‍ ജയസൂര്യ. വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സണ്ണി ലിയോണുമായുണ്ടായ കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സണ്ണി ലിയോണിനെ കുറിച്ച് വാചാലനായത്. രണ്ട് മിനിറ്റ് കൊണ്ട് തങ്ങള്‍ക്ക് സണ്ണിലിയോണിനെ കുറിച്ചുണ്ടായിരുന്ന ധാരണകളെല്ലാം മാറിപ്പോയെന്ന് ജയസൂര്യ പറയുന്നു.

'ഒരു രണ്ട് മിനിട്ട് കൊണ്ട് ഞങ്ങള്‍ക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന കണ്‍സപ്റ്റ് ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്‌റ്റോടും കൂടിയാണ് അവര് ഞങ്ങളോട് സംസാരിച്ചത് ..ഒരു നല്ല വ്യക്തിത്വം . ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും ക്വാളിറ്റി ഉള്ള സ്ത്രീ അവരാണ്..' ജയസൂര്യ പറഞ്ഞു. മറ്റുള്ളവരോടുള്ള ബഹുമാനം തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു

വനിതാ ഫിലിം അവാര്‍ഡിന് പങ്കെടുത്ത മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം സണ്ണിലിയോണിന്റെ വരവും കാത്തിരുന്നത് വളരെ രസകരമായാണ് ജയസൂര്യ വിവരിക്കുന്നത്. ജയസൂര്യ, വിജയ്, ഷാനി, ശക്തിശ്രീ എന്നിവര്‍ ചേര്‍ന്ന് സണ്ണി ലിയോണിനൊപ്പം എടുത്ത ഫോട്ടോയും ജയസൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad