അബൂദാബി (www.evisionnews.in): കാരുണ്യത്തിന്റെ കടല്‍ത്തീരത്ത് അബൂദാബി കെ.എം.സി.സി ചെങ്കള പഞ്ചായത്ത് പുതിയ ചരിത്രമെഴുതുന്നു. ഒരു മാസത്തിനിടെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് കെട്ടാന്‍ നിര്‍മാണ സാമഗ്രികള്‍ സംഭാവന ചെയ്താണ് ചെങ്കള പഞ്ചായത്തിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ സമാനതകളില്ലാത്ത മാതൃകയായിരിക്കുന്നത്.
ഈ മാസം ആദ്യം മൊഗ്രാല്‍ പുത്തൂര്‍ ക്വാര്‍ട്ടേഴ്‌സിലെ സിറാജിന് വീട് നിര്‍മിക്കാന്‍ 100 ചാക്ക് സിമന്റ് സംഭാവന ചെയ്തിരുന്നു. രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം പുളിന്റടിയിലെ ചോര്‍ന്നൊലിക്കുന്ന ഷീറ്റ് കൂടാരത്തില്‍ ജീവിക്കുന്ന ആയിഷക്കും സുലൈഖക്കും നാല് മക്കള്‍ക്കും വീടിന് വേണ്ടി ഇതേ കമ്മറ്റി 100 ചാക്ക് സിമന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അബ്ദുല്ല പൈക്ക പ്രസിഡണ്ടും മുഹമ്മദ് ആലമ്പാടി സെക്രട്ടറിയും അസീസ് ആലങ്കോല്‍ ട്രഷററുമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിയാസ് പൈക്ക, ഉമ്മര്‍ പടിഞ്ഞാര്‍മൂല, ബഷീര്‍ തൈവളപ്പ് (വൈസ് പ്രസി), നിയാസ് നെക്രാജെ, അനസ് പൈക്ക, കബീര്‍ പടിഞ്ഞാര്‍മൂല, അലി നെല്ലിക്കട്ട (ജോ. സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
Keywords: Kasaragod-news-chengla-impact

Post a Comment
0 Comments