അജാനൂര്‍ (www.evisionnews.in): മദ്യവേട്ടയ്‌ക്കെത്തിയ എക്‌സൈസ് സി.ഐയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. ഹൊസ്ദുര്‍ഗ് റെയ്ഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ബാലചന്ദ്രനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മദ്യവില്‍പനക്കാരായ രമേശനും മകന്‍ ഉണ്ണിയെന്ന ഗണേഷനുമെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് അജാനൂര്‍ കടപ്പുറം വായനശാല മുക്കിന് സമീപം വ്യാജ മദ്യവില്‍പന നടത്തുകയാണെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയത്. ചേര്‍ന്ന് സി.ഐ ബാലചന്ദ്രനെ തടഞ്ഞുനിര്‍ത്തുകയും മര്‍ദിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയുമായിരുന്നു.

Post a Comment
0 Comments