കാഞ്ഞങ്ങാട്:(www.evisionnews.in) ഇരുപത്തി ഒന്നുകാരി കാമുകനോടൊപ്പം ഒളിച്ചോടി.രാവണീശ്വരം കുന്നുപാറയിലെ യുവതിയാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. മാവുങ്കാല്‍ മൂലക്കണ്ടം കാട്ടുകുളങ്ങരയിലെ മനുവിന്റെ കൂടെയാണത്രെ ഒളിച്ചോടിയത്. ഇതുസംബന്ധിച്ച് യുവതിയുടെ മാതാവ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. രാവിലെ കൂലിപ്പണിക്ക് പോയ മാതാവ് ജോലികഴിഞ്ഞെത്തുമ്പോഴേക്കും മകള്‍ സ്ഥലം വിട്ടിരുന്നു. ‘സോറി അമ്മേ എന്നെ അന്വേഷിക്കേണ്ട ഞാന്‍ മനുവിന്റെ കൂടെ പോവുന്നു’ എന്ന് കത്ത് എഴുതിവെച്ചാണ് യുവതി സ്ഥലം വിട്ടത്.
പെയിന്റിംഗ് തൊഴിലാളിയായ മനു രണ്ടുവര്‍ഷം മുമ്പ് രാവണീശ്വരത്ത് പെയിന്റിംഗ് ജോലിക്ക് പോയിരുന്നു. അവിടെവെച്ചാണ് യുവതിയെ പരിതയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയും ഒടുവില്‍ ഒളിച്ചോടുകയുമായിരുന്നു.

Post a Comment
0 Comments