ന്യൂഡല്‍ഹി (www.evisionnews.in): രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ഫെബ്രുവരി 29 ലേക്കാണ് നീട്ടിവെച്ചത്. കനയ്യയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും ഡല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കനയ്യയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.
കനയ്യയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കനയ്യയുടെ സുരക്ഷയില്‍ കടുത്ത ആശങ്കയും ഹൈക്കോടതി പ്രകടിപ്പിച്ചു. ജയിലിലുള്‍പ്പെടെ കനയ്യ സുരക്ഷിതനല്ലെന്നും കനയ്യക്ക് ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്നും ജയിലില്‍ കനയ്യയുടെ സുരക്ഷ ശക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് പ്രതിഭ റാണിയുടെ ബെഞ്ചായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു കോടതിനടപടികള്‍. അഭിഭാഷകരില്‍ കേസുമായി ബന്ധപ്പെട്ടവരെ മാത്രമാണ് കോടതിമുറിയില്‍ കടക്കാനനുവദിച്ചത്.
ബാര്‍അസോസിയേഷനില്‍ അംഗമായ മറ്റ് അഭിഭാഷകര്‍ക്കാര്‍ക്കും മുറിയില്‍ പ്രവേശനമുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും കുറച്ചു പേരെ മാത്രമാണ് കോടതിമുറിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ജെ.എന്‍.യു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ ഡി.എസ്.യു നേതാവ് ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ ഇന്നലെ രാത്രി വസന്ത് കുഞ്ജ് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷയും ഇന്ന് പട്യാല കോടതി പരിഗണിക്കും.
Keywords: National-news-kanayya-court-jamyam

Post a Comment
0 Comments