കഠ്മണ്ഡു:(www.evisionnews.in) 21 പേരുമായി പോയ വിമാനം നേപ്പാളിലെ മലനിരകളില്‍ കാണാതായി. മോശം കാലാവസ്ഥ കാരണം വിമാനം ഇടിച്ചുതകര്‍ന്നെന്ന സംശയത്തിലാണ് അധികൃതര്‍. ഇന്നു രാവിലെ ടേക്ക് ഓഫിനു ശേഷം വിമാനവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. 18 മിനിറ്റ് യാത്രയേ വിമാനത്തിനു താണ്ടാനുണ്ടായിരുന്നുള്ളൂ.
കഠ്മണ്ഡുവിന് 200 കിലോമീറ്റര്‍ പടിഞ്ഞാറുള്ള പൊഖാറയിലെ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വടക്കുള്ള ജോംസോം വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. മലനിരകളില്‍ ട്രക്കിങ്ങിനു പോകുന്നവരുടെ സ്റ്റാര്‍ട്ടിങ് പോയിന്റാണ് ജോംസോം. രണ്ട് വിമാനത്താവളങ്ങള്‍ക്കിടയില്‍ വേറെ എവിടെയും വിമാനത്തിന് ഇറങ്ങാന്‍ ലാന്‍ഡിങ് സ്ട്രിപ്പ് ഉണ്ടായിരുന്നില്ല.
അതിനാല്‍ തന്നെ വിമാനം തകര്‍ന്നിരിക്കാനാണ് സാധ്യതയെന്നും വിമാനത്താവള ഉദ്യോഗസ്ഥന്‍ യോഗേന്ദ്ര കുമാര്‍ അറിയിച്ചു.
വിമാനം കാണാതായ ഉടനെ ഹെലിക്കോപ്റ്ററുകള്‍ തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം നടത്തിയ തിരച്ചില്‍ ഹെലിക്കോപ്റ്ററുകള്‍ അവസാനിപ്പിക്കുകയായിരുന്നു. പ്രാദേശിക വിമാന കമ്പനിയായ താര എയര്‍ലൈന്‍സിന്റെ ട്വിന്‍ ഒട്ടെര്‍ വിമാനമാണ് കാണാതായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.

Post a Comment
0 Comments