കാസര്‍കോട്:(www.evisionnews.in) പ്രമുഖ മതപണ്ഡിതന്‍ മേല്‍പറമ്പ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ സ്മരണിക പുറത്തിറക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറാംഗവും ആറുപതിറ്റാണ്ടുകാലം മേല്‍പറമ്പ് ജുമാമസ്ജിദില്‍ ഖത്തീബുമായിരുന്ന ഖത്തീബ്ച്ച എന്ന എം.എ അബ്ദുല്‍ഖാദര്‍ മുസ്ലിയാരുടെ ജീവിതം അടയാളപ്പെടുത്തുന്ന ഓര്‍മപുസ്തകമാണ് പുറത്തിറക്കുക. എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഇമാദാണ് സ്്മരണികയുടെ പ്രസാധകര്‍. ഒരു നാടിന്റെ ദീനീരംഗത്തെ നിറസാന്നിധ്യമായിരുന്ന ഉസ്താദിന്റെ ജീവിതം, പഠനം, അധ്യാപനം, കുടുംബം, സൗഹൃദം, ആത്മീയ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കാനുള്ള ഉദ്യമത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് അറിയിക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ 9747 39 2168 (സവാദ് ഹുദവി), 9961 90 6091 (ജാബിര്‍ ഹുദവി ചാനടുക്കം).
ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സ്മരണിക പുറത്തിറക്കുന്നു
11:24:00
0

Tags

Post a Comment
0 Comments