ഉദുമ (www.evisionnews.in): കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ നാല്‍പതാമത് കാസര്‍കോട് മെഗാഷോ 2016ല്‍ തുടര്‍ച്ചയായി രണ്ടാം തവണയും സീനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി ശ്രീജിത്ത് ശ്രീധരനെയും ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി നിധീഷ് ചെറുവത്തൂരിനെയും തെരഞ്ഞെടുത്തു.
പാലക്കുന്ന് അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി ശബ്ദ വെളിച്ച വിസ്മത്തോടൊപ്പം മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ശരീര സൗന്ദര്യം വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ആസ്വാദകള്‍ക്ക് നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. മെഗാ ഷോയ്ക്ക് മാററുകൂട്ടാന്‍ ഫാഷന്‍ ഷോ, ഫ്രീക്ക് ഷോ, ഫിററ്‌നസ് ഷോ എന്നിയവയും ഉണ്ടായിരുന്നു. ജേതാക്കള്‍ക്ക് യഥാക്രമം 50000, 25000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സമ്മാനിച്ചു. പരിപാടി വിജിലിയന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ഡോ. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍. ചന്ദ്രന്‍, കാപ്പില്‍ കെ.ബി.എം ഷരീഫ്, മധു മുതിയക്കാല്‍ ബാലകൃഷ്ണണ കേവീസ്, ജലീല്‍ കാപ്പില്‍, പാലാട്ട് അബ്ദുല്‍ റഹിമാന്‍, മൊയ്തീന്‍ കോട്ടിക്കുളം സംബന്ധിച്ചു. മുന്‍ മിസ്റ്റര്‍ കേരള മിസ്റ്റര്‍ ഇന്ത്യ പ്രശാന്ത് രാജ് ഉദുമ, കബഡി താരങ്ങളായ ശ്രീധരന്‍ കുതിരക്കോട്, ഗിരീഷ് മുല്ലച്ചേരി എന്നിവരെ ആദരിച്ചു. ദയാനന്ദന്‍ പാലക്കുന്ന് സ്വാഗതവും, രാകേഷ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments