കാസര്‍കോട്:(www.evisonnews.in) മടിക്കൈ ഐ എച്ച് ആര്‍ ഡി മോഡല്‍ കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുഴസംരംക്ഷണം എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. നീലേശ്വരം പുഴയുടെ കൈവഴിയായ മാനൂരിച്ചാലില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ വി ഗോപിനാഥന്‍ ക്ലാസ്സെടുത്തു. പ്രോഗ്രാം ഓഫീസര്‍ പി സുമി, മലയാളം വകുപ്പ് മേധാവി ഡോ. യു ശശി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ പുഴമാലിന്യങ്ങള്‍ നീക്കംചെയ്തു.

Post a Comment
0 Comments