Type Here to Get Search Results !

Bottom Ad

ഫേസ്ബുക്ക് പ്രണയം: കോഴിക്കോട്ടുകാരി കാമുകനെ തേടി പയ്യന്നൂരിലെത്തി


പയ്യന്നൂര്‍ (www.evisionnews.in): ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരിയായ കോഴിക്കോട് സ്വദേശിനി കാമുകനെ തേടി പയ്യന്നൂരിലെത്തി. തിങ്കളാഴ്ച രാത്രി 11 മണിയോടെ കണ്ണൂരില്‍ നിന്ന് ബസ് മാര്‍ഗമാണ് യുവതി പയ്യന്നൂരിലെത്തിയത്. ബസ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലെത്തിയിട്ടും ഇറങ്ങാത്തത് ശ്രദ്ധയില്‍പെട്ട ബസ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്ക് പ്രണയ കഥ പുറത്തറിഞ്ഞത്. 

വയനാട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ചെറുപുഴ കൊല്ലാടയിലെ കാമുകനെ തേടി നാല് ദിവസം മുമ്പാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. ആദ്യം വയനാട്ടിലേക്ക് പോയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. കോഴിക്കോട്ടെ പെയിന്റിംഗ് തൊഴിലാളിയായ പിതാവിനെയും ബന്ധുക്കളെയും പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. കാമുകനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി വാശി പിടിച്ചു. എന്നാല്‍ കാമുകനാകട്ടെ ഇത് തമാശയായാണ് കണക്കാക്കിയത്. ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന ആലോചനയിലാണ് പോലീസ്.


Keywords: Kasaragod-news-kozikkod-facebook-love




Post a Comment

0 Comments

Top Post Ad

Below Post Ad