കോട്ടയം (www.evisionnews.in): കെ.എം മാണിയുമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ ഘടകകക്ഷിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ ജോസഫ് മുഖ്യമന്ത്രിയെ സമീപിക്കുമെന്നാണ് സൂചന. ജോസഫ് ഗ്രൂപ്പിലെ പിളര്‍പ്പൊഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ കൂടിയാണ് പി.ജെ ജോസഫിന്റെ നീക്കം. ഒത്തുപോകാനാകാത്തവിധം മാണിയുമായി അകന്നെന്നും മൂന്ന് എം.എല്‍.എമാരുള്ളതിനാല്‍ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്നുമാണ് പി.ജെ ജോസഫിന്റെ ആവശ്യം. ഇതോടെ കോണ്‍ഗ്രസ് എമ്മിനുള്ളില്‍ വിഭാഗീതയ കടുത്തു.
ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിശദമായി ചര്‍ച്ച ചെയ്യാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. പാര്‍ട്ടിക്കകത്തോ മുന്നണിക്കകത്തോ അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതി യുഡിഎഫ് നേതാക്കളുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയിലും ജോസഫ് വിഭാഗം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ അസംതൃപ്തരായ വലിയൊരു വിഭാഗത്തെ പിടിച്ച് നിര്‍ത്താനാകില്ലെന്നും ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്നുമാണ് പി.ജെ ജോസഫിന്റെ നിലപാട്.
അതേസമയം, ഇങ്ങനെ ഒരു ആവശ്യം ജോസഫ് മുന്നോട്ട് വച്ചാല്‍ അതില്‍ തീരുമാനമെടുക്കേണ്ടത് കെ എം മാണിയടക്കം യുഡിഎഫ് ഒരുമിച്ചാണ്. മാത്രവുമല്ല തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ മുന്നണിക്കകത്തുയരുന്ന അപസ്വരങ്ങളില്‍ ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പുമുണ്ട്. ഈ സാഹചര്യത്തില്‍ തന്നെയാണ് മാണിയുമായി ഇനി ഒത്തു പോകാനില്ലെന്ന തീരുമാനമെടുത്ത ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും ഇടതു നീക്കത്തിന് തിടുക്കം കൂട്ടുന്നത്.
ഫ്രാന്‍സിസ് ജോര്‍ജ്ജിന് മൂവ്വാറ്റുപുഴ, ഡോ കെ.സി ജോസഫിന് ചങ്ങനാശ്ശേരി, പിസി ജോസഫിന് തൊടുപുഴയോ ഇടുക്കിയോ, തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലം ആന്റണി രാജുവിന് തുടങ്ങി ഒരു പട്ടികയും മുന്നോട്ട് വച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജ് അടക്കം മികച്ച പ്രതിച്ഛായ ഉള്ള നേതാക്കളേയും കേരളാ കോണ്‍ഗ്രസ് ബന്ധവും ആവശ്യമെന്നാണ് ഇടതു മുന്നണിയുടേയും വിലയിരുത്തല്‍. പാര്‍ട്ടി മുന്നണി യോഗങ്ങളിലെ ചര്‍ച്ചകളിലാകും അവസാന തീരുമാനം.

Post a Comment
0 Comments