കാസര്‍കോട്:(www.evisionnews.in)ജില്ലാ വെറ്ററിനറി കേന്ദ്രം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ പി മോഹനന്‍ അണങ്കൂരില്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കുളളന്‍ ഉള്‍പ്പെടെയുളള നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രൊജക്ട് അനുമതിക്കായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നും മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഗോവര്‍ദ്ധിനി പദ്ധതിയിലൂടെ മൂന്ന് ലക്ഷം പശുക്കളെ അധികമായി വളര്‍ത്തി. ഇതുവഴി 30 ലക്ഷം ലിറ്റര്‍ പാല്‍ കൂടുതലായി ഉല്പാദിപ്പിക്കാനായി. കാസര്‍കോട്, വടകര, വെച്ചൂര്‍ എന്നിവിടങ്ങളിലെ നാടന്‍ കന്നുകാലികളുടെ സംരക്ഷണത്തിനും വര്‍ധനവിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ പഴയ കെട്ടിടത്തില്‍ എ ബി സി പദ്ധതി ആരംഭിക്കും. തെരുവ് നായകളെ വന്ധ്യംകരിക്കും. ഇവിടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജാനവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, സംസ്ഥാന കാര്‍ഷിക വികസന സമിതി അംഗം എം എച്ച് ജനാര്‍ദ്ദന, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ശിവരാമകൃഷ്ണന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ എം ജയകുമാര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ കെ രാജഗോപാല്‍ കര്‍ത്ത പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ഡബ്ല്യു ഡി ബില്‍ഡിംഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി സുരേശന്‍ നിര്‍മ്മാണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ 32 വര്‍ഷത്തെ സേവനത്തിനു ശേഷം തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ കെ രാജഗോപാല്‍ കര്‍ത്തയെ മന്ത്രി കെ പി മോഹനന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ഡോ. ഷെയ്ഖ് കോയ ക്ലാസ്സെടുത്തു.

Post a Comment
0 Comments