Type Here to Get Search Results !

Bottom Ad

ജൈവസന്ദേശ കൃഷിയാത്ര മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കാസര്‍കോട്:(www.evisionnews.in)സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജൈവകൃഷി പദ്ധതിയുടെ ഭാഗമായി ജൈവസന്ദേശ കൃഷി യാത്ര തുടങ്ങി. പെരിയ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍ഷികവികസന, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ജൈവകൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ഈ യാത്ര പ്രയോജനകരമാകുമെന്നും ജൈവകൃഷിയുടെ പ്രാധാന്യം കര്‍ഷകരെ ബോധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജൈവകൃഷി പ്രോത്സാഹനത്തിന് പൊതുസമൂഹത്തില്‍ ഉണര്‍വുണ്ടാക്കിയതിന് മന്ത്രി കെ പി മോഹനനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ ഏറ്റവും മികച്ച ജൈവകൃഷി രീതി അവലംബിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കായുളള മത്സരത്തില്‍ ഒന്നാം സ്ഥാനം ബേഡഡുക്ക രണ്ടാം സ്ഥാനം പനത്തടി മൂന്നാം സ്ഥാനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളും കരസ്ഥമാക്കി. ഇവര്‍ക്കായുളള ക്യാഷ് അവാര്‍ഡുകള്‍ ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന ജാഥ ഇന്ന് (മാര്‍ച്ച്) വൈകീട്ട് മൂന്നിന് മഞ്ചേശ്വരത്തും നാളെ (2) രാവിലെ 11 ന് ഉദുമയിലും വൈകീട്ട് മൂന്നിന് കാഞ്ഞങ്ങാടും ഈ മാസം മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൃക്കരിപ്പൂരിലും പ്രചരണം നടത്തും.ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസ് , മുന്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പേ#ാലീസ് മേധാവി ഡേ#ാ. എ ശ്രീനിവാസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ശിവരാമകൃഷ്ണന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുരേഷ് മുതുകുളം, ആത്മ പ്രൊജക്ട് ഡയറക്ടര്‍ പുഷ്പകുമാരി, ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍ അലക്‌സ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, പ്രദീപ്, മീഡിയ ലെയ്‌സണ്‍ ഓഫീസര്‍ ഡോ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജൈവകാര്‍ഷിക സന്ദേശ സെമിനാറും കലാജാഥയും നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad