Type Here to Get Search Results !

Bottom Ad

പതിനായിരങ്ങള്‍ക്ക്‌ അന്നാദനം നല്‍കി ബാവിക്കര മഖാം ഉറൂസ്‌ നേര്‍ച്ച സമാപിച്ചു

evisionnews

ബോവിക്കാനം:(www.evisionnews.in) പതിനായിരങ്ങള്‍ക്ക്‌ അന്നദാനം നല്‍കി പ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസ്‌ നേര്‍ച്ച സാപിച്ചു. കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന ഉറൂസ്‌ നേര്‍ച്ചയില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസികളെകൊണ്ട്‌ ബാവിക്കര വീര്‍പ്പുമുട്ടി. വൈകിട്ട്‌ നാലു മണിക്ക്‌ തുടങ്ങിയ അന്നദാനം വിതരണം മണിക്കൂറുകളോളം നീണ്ടു നിന്നു. സമാപന സമ്മേളനം സയ്യിദ്‌ നജ്‌മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി യമാനി അല്‍ ഖാദിരി ഉദ്‌ഘാടനം ചെയ്‌തു. ഡോ.മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. വ്യവസായ പ്രമുഖന്‍ യേനപ്പൊയ അബ്‌ദുല്ലക്കുഞ്ഞി ഹാജി മുഖ്യഅതിഥിയായിരുന്നു. 

കഴിഞ്ഞ 19ന്‌ ഖാസി ത്വാഖ അഹമ്മദ്‌ മൗലവി പതാക ഉയര്‍ത്തിയതോടെയാണ്‌ ഉറൂസ്‌ നേര്‍ച്ചയ്‌ക്ക്‌ തുടക്കമായത്‌. കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ മാവൂര്‍ പ്രാര്‍ത്ഥന നടത്തി. . ടി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ വെളിമമൂക്ക്‌ പ്രഭാഷണം നടത്തി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഒഴുകിയെത്തിയത്‌. 

വിവിധ ദിവസങ്ങളില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി. ഷെമീര്‍ വാഫി കരുവാരക്കുണ്ട്‌, ഷെമീര്‍ അശറഫി കാട്ടാമ്പള്ളി, ഹംസ മിസ്‌ബാഹി ഓട്ടപ്പടവ്‌, യഹ്‌യ ബാഖവി പുഴക്കര, സിറാജുദ്ദീന്‍ ദാരിമി കക്കാട്‌, പേരോട്‌ അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി, അഷറഫ്‌ റഹ്‌മാനി പ്രഭാഷണം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad