Type Here to Get Search Results !

Bottom Ad

കുരുന്നു കൈകളില്‍ ഇവര്‍ എഴുതുന്നു വിജയഗാഥ


കാസര്‍കോട്:(www.evisionnews.in)കുരുന്നു കൈകളാല്‍ അറിവിന്റെ തിരുമുറ്റത്ത് പച്ചക്കറി വിത്തിട്ട് നൂറുമേനി വിളയിച്ചിരിക്കുകയാണ് മധൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.് ക്ലാസ് മുറികളിലെ അറിവിന്റെ പാഠങ്ങളും, പുറത്തെ കൃഷിയറിവുകളും ഇവര്‍ക്കിന്ന് ഒരുപോലെ പ്രിയങ്കരം. 
സ്‌കൂളിനോട് ചേര്‍ന്നുള്ള മുപ്പത് സെന്റ് സ്ഥലത്താണ് വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. വെള്ളരി, വെണ്ടക്ക, പയറ്, ചീര, വഴുതനങ്ങ, മത്തന്‍, തുടങ്ങിയവ കൃഷിഭൂമിയെ ഹരിതാഭമാക്കുന്നു. പൂര്‍ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതിയാണ് വിദ്യാര്‍ത്ഥികള്‍ അവലംബിച്ചിരിക്കുന്നത്. എല്‍.കെ.ജി മുതല്‍ നാലാംതരം വരെ ക്ലാസുകളുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം പച്ചക്കറി കൃഷിയുടെ പരിചരണത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. 2015 ല്‍ ആരംഭിച്ച ഈ സംരംഭം ഇത്രയും വലിയൊരു വിജയമായിത്തീര്‍ന്നതിന്റെ പ്രധാന ഘടകവും വിദ്യാര്‍ത്ഥികളുടെ ഈ കൂട്ടായ്മ തന്നെ. അതോടൊപ്പം സ്‌കൂള്‍ അധികൃതരുടെയും കൃഷി ഭവന്റെയും പിന്തുണയും സഹായവും കൂടിയായപ്പോള്‍ ഇതൊരു മഹാ വിജയമായിത്തീര്‍ന്നു. 

സ്‌കൂളിലെ ഈ വര്‍ഷത്തിലെ പച്ചക്കറി വിളവെടുപ്പുല്‍സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ബിന്ദു ജോര്‍ജ്ജ്, ഹെഡ് മാസ്റ്റര്‍ എന്‍. സീതാരാമ, പി.ടി.എ പ്രസിഡന്റ് എ.ഗോപാല നായിക്ക്, താരാനാഥ് മധൂര്‍, എം.ആര്‍. യോഗേഷ്, ആന്റണി ഡിസൂസ, അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വിളവെടുപ്പ് ഉത്സവത്തിന് നേതൃത്വം നല്‍കി. 

പ്രതിദിനം 23 കിലോ പച്ചക്കറികളാണ് ഇവിടെ വിളവെടുക്കുന്നത്. ഇങ്ങനെ വിളവെടുക്കുന്ന പച്ചക്കറികള്‍ മുഴുവനായും കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വിഷരഹിതമായ പച്ചക്കറികള്‍ ഉപയോഗിച്ചുകൊണ്ടുള്ള സമൃദമായ സദ്യയാണ് സ്‌കൂള്‍ അധികൃതര്‍ ഒരുക്കുന്നത്. മണ്ണിലിറങ്ങാന്‍ മടികാണിക്കുന്ന പുതുതലമുറക്ക് വലിയ പാഠങ്ങളാണ് ഈ കുരുന്നുകള്‍ പകര്‍ന്ന് നല്‍കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad