Type Here to Get Search Results !

Bottom Ad

മെക്കാഡം ടാര്‍ മിക്‌സിംഗ് യൂണിറ്റ് ആറ് ദിവസത്തേക്ക് തുറക്കാന്‍ അനുമതി; നാട്ടുകാര്‍ വീണ്ടും തടഞ്ഞു

ബദിയടുക്ക:(www.evisionnews.in) നീര്‍ച്ചാല്‍ രത്‌നഗിരിയില്‍ പ്രവര്‍ത്തിക്കുന്ന മെക്കാഡം ടാര്‍ മിക്‌സിംഗ് യൂണിറ്റ് ആറ് ദിവസത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ബദിയടുക്ക ഗ്രാമപഞ്ചായത്ത് വാക്കാല്‍ അനുമതി നല്‍കി. 
മുള്ളേരിയ-കുമ്പള റോഡില്‍ പൊട്ടിപ്പൊളിഞ്ഞ സീതാംഗോളിനീര്‍ച്ചാല്‍ ജംഗ്ഷനുകളില്‍ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ടിയാണ് മിക്‌സിംഗ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചത്. എന്നാല്‍ രത്‌നഗിരി മുതല്‍ രണ്ടര കി.മി റോഡ് പൊട്ടിപ്പൊളിഞ്ഞ് നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നും മൊത്തം ടാര്‍ ചെയ്ത് നന്നാക്കുന്നുണ്ടെങ്കില്‍ മാത്രമെ മിക്‌സിംഗ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നും പ്രവര്‍ത്തനം മുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad