Type Here to Get Search Results !

Bottom Ad

പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; രണ്ട് പേരെ തെരെയുന്നു

evisionnews

കുമ്പള:(www.evisionnews.in) കുമ്പളയിലെ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രിതിയായ യുവാവ് അറസ്റ്റില്‍. കുമ്പളയിലെ രവീന്ദ്രന്‍ എന്ന ഡബ്ബി രവി(28)യാണ് അറസ്റ്റിലായത്. കേസില്‍ രണ്ട് പേരെ കൂടി കിട്ടാനുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കുമ്പള സി.ഐ. കെ.പി സുരേഷ് ബാബു പറഞ്ഞു. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിക്കുന്നത്.
ഒരു മാസം മുമ്പ് പെണ്‍കുട്ടിയെ കര്‍ണ്ണാടകയിലേക്ക് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പിന്നീട് ഉപ്പളയില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad