Type Here to Get Search Results !

Bottom Ad

ഓസ്‌കാര്‍ പ്രഖ്യാപിച്ചു: ഡി കാപ്രിയോ മികച്ച നടന്‍, ബ്രീ ലര്‍സണ്‍ നടി



ലോസ് ഏഞ്ചല്‍സ് (www.evisionnews.in): ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കി. ദി റവനന്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് ഡികാപ്രിയോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റൂം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബ്രീ ലര്‍സണ്‍ മികച്ച നടിക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കി. റവനന്റിന്റെ സംവിധായകന്‍ അലസാന്ദ്രോ ഇനാരറ്റാണ് മികച്ച സംവിധായകന്‍.

ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത മാഡ് മാക്സ്: ഫ്യൂരി റോഡ് ആണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. ആറ് പുരസ്‌കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍-ജെന്നി ബെവന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- കോളിന്‍ ഗിബ്സണ്‍ ലിസ തോംപ്സണ്‍, ഹെയര്‍ ആന്‍ഡ് മേക്കപ്പ് ലെസ്ലെ വാന്‍ഡര്‍വാള്‍ട്ട്, എല്‍ക്ക വാര്‍ഡിഗ, മികച്ച എഡിറ്റിംഗ് മാര്‍ഗരറ്റ് സിക്സല്‍, മികച്ച സൗണ്ട് മിക്സിംഗ് ക്രിസ് ജെന്‍കിന്‍സ്, ഗ്രെഗ് റുഡോള്‍ഫ്, ബെന്‍ ഓസ്മോ, സൗണ്ട് എഡിറ്റിംഗ് -മാര്‍ക് മന്‍ഗിനി, ഡേവിഡ് വൈറ്റ് എന്നിവരും നേടി.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്പോട്ട് ലൈറ്റിന് (ടോം മാക് കാര്‍ത്തി, ജോഷി സിംഗര്‍) ലഭിച്ചു. ദി ബിഗ് ഷോട്ടാണ് മികച്ച അവലംബിത തിരക്കഥ. ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ബ്രിട്ടിഷ് റൊമാന്റിക് ഡ്രാമ ചിത്രം 'ഡാനിഷ് ഗേള്‍' ലെ പ്രകടനത്തിന് അലിഷ്യ വിക്കെന്‍ഡര്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.

ഇമ്മാനുവല്‍ ലബേസ്‌കിയാണ് (ദി റവനന്റ് )മികച്ച ചായഗ്രഹകന്‍. മികച്ച വിഷ്വല്‍ ഇഫക്ട്സ് പുരസ്‌കാരം 'എക്സ് മെഷിന'യും (ആന്‍ഡ്ര്യു വൈറ്റ്ഹര്‍സ്റ്റ്, പോള്‍ നോറിസ്, മാര്‍ക് അര്‍ഡിംഗ്റ്റോണ്‍, സാറ ബെന്നറ്റ് ) സ്വന്തമാക്കി.

ഒാസ്കർ പുരസ്കാരം നേടിയവർ:
  • മികച്ച ചിത്രം: സ്പോട്ട് ലൈറ്റ് (ടോം മെക്കാര്‍ത്തി)
  • മികച്ച നടൻ: ലിയനാഡോ ഡികാപ്രിയോ (ദ റവനന്‍റ്)
  • മികച്ച നടി:  ബ്രീ ലാർസൺ (റൂം)
  • മികച്ച സംവിധായകൻ: അലജാൻഡ്രോ ഇനാരിത്തു(ദ റവനന്‍റ്)
  • മികച്ച സഹനടൻ: മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)
  • മികച്ച സഹനടി: അലീസിയ വിക്കാൻഡർ (ദ് ഡാനിഷ് ഗേൾ)
  • മികച്ച ഒറിജിനൽ തിരക്കഥ: സ്പോട്ട് ലൈറ്റ് (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി)
  • അവലംബിത തിരക്കഥ: ദ് ബിഗ് ഷോട്ട് (ചാൾസ് റാൻഡോപ്, ആദം മകെ)
  • മികച്ച വിദേശഭാഷ ചിത്രം: സണ്‍ ഒാഫ് സോള്‍ (ഹംഗറി)
  • മികച്ച പശ്ചാത്തല സംഗീതം: എന്നിയോ മോറികോണ്‍ (ചിത്രം: ദി ഹേറ്റ്ഫുള്‍ എയ്റ്റ്)
  • മികച്ച ഗാനം: സാം സ്മിത്ത് ( റൈറ്റിങ് ഓണ്‍ ദി വാള്‍: സ്‌പെക്ടർ)
  • വസ്ത്രാലങ്കാരം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ജെന്നി ബെവന്‍)
  • പ്രൊഡക്ഷന്‍ ഡിസൈന്‍: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (കോളിങ് ഗിബ്സൻ, ലിസ തോംസൺ‍)
  • മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈല്‍: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ലെസ് ലി വാന്‍ഡര്‍വാവട്ട്, എല്‍ക്ക വാര്‍ഡേഗ, ഡാമിയം മാര്‍ട്ടിൻ)
  • ഛായാഗ്രഹണം: ഇമ്മാനുവല്‍ ലുബെസ്‌കി (ദ് റെവനന്‍റ്)
  • ചിത്ര സംയോജനം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (മാർഗരറ്റ് സിക്സെൽ)
  • മികച്ച ശബ്ദലേഖനം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (മാര്‍ക്ക് മാന്‍ജിനി, ഡേവിഡ് വൈറ്റ്)
  • മികച്ച ശബ്ദമിശ്രണം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ക്രിസ് ജെന്‍കിന്‍സ്)
  • മികച്ച ദൃശ്യ വിസ്മയം: എക്‌സ് മാച്ചിന (ആന്‍ഡ്രു വൈറ്റ്‌ഹേസ്റ്റ്, പോൾ നോറിസ്, മാർക് അർഡിങ്ടൺ, സാറാ ബെന്നറ്റ്)
  • മികച്ച ആനിമേറ്റ് ഷോര്‍ട്ട്ഫിലിം: ബെയര്‍ സ്‌റ്റോറി (ഗബ്രിയേൽ ഒസോറിയോ, പാറ്റോ എസ്കല)
  • മികച്ച അനിമേഷൻ ചിത്രം: ഇൻസൈഡ് ഒൗട്ട് (പീറ്റ് ഡോക്ടർ, ജോനാസ് റിവേറ)
  • മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട്ഫിലിം: എ ഗേള്‍ ഇന്‍ ദി റിവര്‍: ദി പ്രൈസ് ഓഫ് ഫൊര്‍ഗീവ്‌നസ്‌ (ഷർമീൻ ഒബൈദ് സിനോബി)
  • മികച്ച ഡോക്യുമെന്‍ററി ചിത്രം: ഏമി (ആസിഫ് കപാഡിയ, ജയിംസ് ഗേറീസ്)
  • മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റട്ടറർ (ബെഞ്ചമിൻ ക്ലേരി, സറീന അർമിങ്ടാഗ്)




Post a Comment

0 Comments

Top Post Ad

Below Post Ad