Type Here to Get Search Results !

Bottom Ad

സുധീര്‍ കുമാര്‍ ഷെട്ടിക്ക് ജന്മനാടിന്റെ ആദരം 28ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കാസര്‍കോട്:(www.evisionnews.in) യു.എ.ഇ എക്‌സ്‌ചേഞ്ച് മേധാവി.വൈ. സുധീര്‍കുമാര്‍ ഷെട്ടിയെ ജന്മനാടായ എന്‍മകജെ ഗ്രാമം ആദരിക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്‌നേഹസമര്‍പ്പണം 2016 എന്ന ആദരിക്കല്‍ ചടങ്ങ് 28ന് വൈകുന്നേരം 5.30 മണിക്ക് ബെദിരംപള്ള എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.ആദരിക്കല്‍ ചടങ്ങ് 28ന് വൈകീട്ട് അഞ്ചു മണിക്ക് കര്‍ണ്ണാടക വനംവകുപ്പ് മന്ത്രി രാമനാഥ റൈ ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക മന്ത്രിമാരായ യു ടി ഖാദര്‍, വിനയകുമാര്‍ സൊര്‍ക്കെ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, വ്യവസായ പ്രമുഖരായ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ്, യൂസുഫ് അല്‍ഫല, യഹ് യ തളങ്കര, മെട്രോ മുഹമ്മദ് ഹാജി, ശംസുദ്ദീന്‍ നെല്ലറ, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.

കര്‍ണ്ണാടക എംഎല്‍എ ശകുന്തള ഷെട്ടി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ചെര്‍ക്കളം അബ്ദുല്ല,അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, കെ സുരേന്ദ്രന്‍, എം സി ഖമറുദ്ദീന്‍, എ ജി സി ബഷീര്‍, എ കെ എം അഷ്‌റഫ്, രൂപവാണി ആര്‍ ഭട്ട്, ഹസന്‍ തിക്കോടി, എസ് എ എം ബഷീര്‍, ഹര്‍ഷദ് വോര്‍ക്കാടി, റഫീഖ് തലശ്ശേരി, സതീഷ് ചന്ദ്രന്‍, അഡ്വ. കെ ശ്രീകാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും




വാര്‍ത്താ സമ്മേളനത്തില്‍ കെ സോമശേഖര, അഷ്‌റഫ് കാര്‍ള, യൂസുഫ് അല്‍ഫല, എ പി ഉമ്മര്‍, സദാനന്ദ മാസ്റ്റര്‍, കെ എം അബ്ബാസ്, സത്താര്‍ ആരിക്കാടി, മജീദ് തെരുവത്ത്, എം.പി ഖാലിദ് ബംബ്രാണ, ഖാദര്‍ ഹാജി, അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad