പൈക്ക:(www.evisionnews.in)പൈക്കം മണവാട്ടി ബീവി ഉറൂസ് ഫെബ്രുവരി 27 ന് രാവിലെ 7 മണിക്ക് ജമാഅത്ത് ഖാസി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ കാര്‍മികത്വത്തില്‍ മഖാം പ്രസിഡണ്ട് ബി.എ അബ്ദുറസാക്ക് പതാക ഉയര്‍ത്തുന്നതോടെ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിന് തുടക്കം കുറിക്കും.
ഒന്‍പത് ദിവങ്ങളിലായി നടത്തപ്പെടുന്ന വിജ്ഞാന സദസ്സ് അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ കാസറഗോഡ് സംയുക്ത ജമാഅത്ത് ഖാസി പ്രെഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും മാര്‍ച്ച് ഏഴിന് രാവിലെ പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി ഉറൂസ് സമാപിക്കും
വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് ഖാസി അസ്സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി, മുദരിസ് സുബൈര്‍ ദാരിമി മഖാം പ്രസിഡണ്ട് ബി.എ അബ്ദുറസാക്ക, സെക്രട്ടറി വി.അബൂബക്കര്‍, വൈസ് പ്രസിഡന്റ് അബ്ദുല്ല ഖാന്‍, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍, ബക്കര്‍ പൈക്ക, കണ്‍വീനര്‍ ഇബ്രാഹീം,ഇബ്രാഹീം പൈക്ക,ബി.എ റഹ്മാന്‍ എന്നിവര്‍ ബന്ധിച്ചു

Post a Comment
0 Comments