കാസര്‍കോട്:(www.evisionnews.in) കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും മൊബൈല്‍ഫോണുകളും വസ്ത്രങ്ങളും വിലപ്പെട്ട രേഖകളും വാച്ചും അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ കോടതി ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു. കാസര്‍കോട് അണങ്കൂരിലെ എ.ബി നജീറിനെയാണ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
പഌറ്റ് ഫോമില്‍ വെച്ച് കാസര്‍കോട് സ്വദേശിയായ അബ്ദുല്‍ സലീമിന്റെ ബാഗാണ് കവര്‍ന്നത്. 2015 ജൂണ്‍ 19നാണ് സംഭവം. അബ്ദുല്‍ സലീമിനോട് പരിചയം നടിച്ച് അടുത്തുകൂടിയ നജീര്‍ ബാഗുമായി കടന്നുകളയുകയായിരുന്നു.

Post a Comment
0 Comments