Type Here to Get Search Results !

Bottom Ad

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം വേണമെന്ന് ഡല്‍ഹി കോടതി

കൊച്ചി:(www.evisionnews.in)സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ വെളിപ്പെടുത്തിയ കോഴയാരോപണങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്.സരിത പണം നല്‍കിയത് ഡല്‍ഹിയില്‍ വച്ചാണെന്ന ആരോപണത്തിലാണ് കേസെടുക്കുന്നത്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷൈന്‍ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദേശം . മുഖ്യമന്ത്രിക്കായി സരിത എസ് നായര്‍ തോമസ് കുരുവിളയുടെ പക്കല്‍ ചാന്ദ്‌നി ചൗക്കില്‍ വച്ച് കോഴ നല്‍കിയെന്ന ആരോപണം പരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.ദില്ലി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്തമാസം 31നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad