Type Here to Get Search Results !

Bottom Ad

പണിമുടക്ക് തുടങ്ങി; പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിലച്ചു

കാസര്‍കോട്:(www.evisionnews.in) പെട്രോള്‍ പമ്പ് ഉടമ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. 
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ജനജീവിതം ദു:സ്സഹമായി. ദീര്‍ഘദൂര ഓട്ടക്കാരെയും ബസുകളെയും സമരം സാരമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.ചെങ്ങന്നൂരിലെ പെട്രോള്‍ പമ്പുടമ മുരളീധരനെ ഗുണ്ടകള്‍ അടിച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓള്‍ കേരളാ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പമ്പുകളാണ് പ്രധാനമായും സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. നടപടി ഉണ്ടായില്ലെങ്കില്‍ രാത്രി കാലങ്ങില്‍ പമ്പ് അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം നേരത്തേ തന്നെ അറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സംസ്ഥാനത്തെ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 

Post a Comment

0 Comments

Top Post Ad

Below Post Ad