കാഞ്ഞങ്ങാട്:(www.evisionnews.in) ബിസിനസ് ആവശ്യത്തിനെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് ചെരുപ്പ് വ്യാപാരിയില്‍ നിന്നും 68 ലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തിയെന്ന കേസില്‍ റെഡിമെയിഡ് കട ഉടമക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
പയ്യന്നൂര്‍ പെരുമ്പയിലെ റെഡിമെയ്ഡ് കട ഉടമയും കുഞ്ഞിമംഗലം താഴത്തെ പുരയില്‍ അബ്ദുള്ളയുടെ മകനുമായ ടി.പി.മുസ്തഫ(46)ക്കെതിരെയാണ് പോലീസ് കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കല്‍ക്കത്തയില്‍ അലുമിനിയം ഖനന ബിസിനസ് തുടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ ആവശ്യത്തിലേക്കായി 75 ലക്ഷം രൂപ ആവശ്യമുണ്ടെന്നും ലാഭവിഹിതമായി പ്രതിമാസം 4.8 ലക്ഷം രൂപ നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പടന്ന ചൊക്കിക്കണ്ടത്തെ അബ്ദുള്‍കലാമിന്റെ മകനായ പടന്ന മൂസാജിമുക്കിലെ ചെരുപ്പുവ്യാപാരി വി.കെ.പി.ഫസലുല്‍ ഹക്കിമിന്റെ പക്കല്‍ നിന്നും 68 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പലരില്‍ നിന്നും വായ്പ വങ്ങിയും സ്വര്‍ണ്ണം പണയപ്പെടുത്തിയും സുഹൃത്തിന്റെ ഭാര്യ റംലയോട് 25 ലക്ഷം രൂപ കടം വാങ്ങിയുമാണത്രെ പ്രതിക്ക് പണം നല്‍കിയത്. 2012 സെപ്തംബര്‍ 14 നാണ് പ്രതിക്ക് പരാതിക്കാരന്‍ പണം കൈമാറിയത്.
Post a Comment
0 Comments