Type Here to Get Search Results !

Bottom Ad

പി ജയരാജനെ ഇപ്പോള്‍ വേണ്ട: സിബിഐ അപേക്ഷ പിന്‍വലിച്ചു

തലശ്ശേരി (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കോടതിയില്‍ നല്‍കിയ അപേക്ഷ സിബിഐ പിന്‍വലിച്ചു. അപേക്ഷ താല്‍കാലികമായാണ് പിന്‍വലിച്ചത്. ഇക്കാര്യം അപേക്ഷ പരിഗണിക്കുന്ന തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ജയരാജനു മേല്‍ കൂടുതല്‍ കുരുക്കിടാനുള്ള സിബിഐ നീക്കങ്ങള്‍ അതിനാടകീയമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. 

ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വാര്‍ഡില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ജയരാജനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ജയരാജന്റെ ആരോഗ്യനില പരിശോധിക്കാന്‍ കേന്ദ്ര മെഡിക്കല്‍ സംഘത്തെ കൊണ്ടുവരാനാണ് സിബിഐ നീക്കം. എന്നാല്‍ കടുത്ത ഹൃദ്രോഗിയായ ജയരാജനെ ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ സിബിഐക്ക് വിട്ടുകൊടുക്കുന്നത് തീര്‍ത്തും ഉചിതമല്ലെന്നാണ് കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ട്. 

കേന്ദ്രമെഡിക്കല്‍ സംഘം കേരളത്തിലെത്താന്‍ നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി കലാപം പടരുന്നതിനിടയില്‍ ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വഴങ്ങി കേന്ദ്ര മെഡിക്കല്‍ സംഘത്തെ ജയരാജന്‍ കേസില്‍ ഇടപെടുവിക്കുന്നത് രാഷ്ട്രീയമായും സിബിഐയുടെ വിശ്വാസ്യതയിലും തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Keywords: Kannur-news-p jayarajan-cbi-withdrawal-application-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad