Type Here to Get Search Results !

Bottom Ad

ഹൈദരാബാദിലെ മുസ്ലീം പള്ളിയില്‍ ഒരാള്‍ തൂങ്ങിമരിച്ചു

evisionnews

ഹൈദരാബാദ്: (www.evisionnews.in)ഹൈദരാബാദിലെ ഫലക്‌നുമയിലുള്ള മുസ്ലീം പള്ളിയില്‍ ഒരാള്‍ തൂങ്ങിമരിച്ചു. സെയ്ദ് അസം അലി(55)യാണ് മസ്ജിദ് ഇ റെഹ്മത്ത് ഇഖുബായുടെ കവാടത്തില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥനയ്ക്കായി എത്തിയ പള്ളിയിലെ മുഅസിനാണ് ഇദ്ദേഹം തൂങ്ങി നില്‍ക്കുന്നത് കണ്ടത്. അദ്ദേഹം ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.
കച്ചിഗുഡാ സ്വദേശിയായ അലി മൂന്നു വര്‍ഷം മുമ്പ് വീട് ഉപേക്ഷിച്ചതാണ്. അതിനു ശേഷം പള്ളിയിലായിരുന്നു താമസം. പള്ളിയിലും അടുത്തുള്ള ദര്‍ഗയിലും സഹായങ്ങള്‍ ചെയ്തും പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവര്‍ നല്‍കുന്ന ഭിക്ഷ കൊണ്ടുമായിരുന്നു അലി ജീവിച്ചിരുന്നത്. ഇതുവരെ അദ്ദേഹം തിരികെ വീട്ടില്‍ പോയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ സൊഹര്‍ നമസ്‌കാരത്തിനായി പള്ളിക്കും ദര്‍ഗയ്ക്കും ഇടയിലുള്ള ഗെയ്റ്റ് തുറന്നപ്പോഴാണ് റബര്‍ ബെല്‍റ്റില്‍ അലി തൂങ്ങി നില്‍ക്കുന്നത് മുഅസിന്‍ കണ്ടത്. യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ബെല്‍റ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
അലിയുടെ മകന്‍ അഷ്ഫാക്ക് അലിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അലിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആത്മഹത്യചെയ്തതിന് കാരണം വ്യക്തമല്ല. കുടുംബത്തിനും മറ്റ് വിവരങ്ങളൊന്നും അറിയില്ല എന്നും പൊലീസ് വെളിപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad