അര്‍ജന്റീന (www.evisionnews.in): ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയെ ഫുട്‌ബോള്‍ താരം വെടിവച്ചു കൊന്നു. അര്‍ജന്റീനയിലെ കൊര്‍ബോഡ പ്രവിശ്യയിലാണ് സംഭവം. സീസര്‍ ഫ്‌ളോറസ് എന്ന 48 കാരനായ റഫറിയാണ് കൊല്ലപ്പെട്ടത്.
ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയ താരം തന്റെ ബാഗില്‍ നിന്നും തോക്കുമായി വന്ന് റഫറിക്ക്‌നേരെയും മറ്റൊരു താരത്തിന് നേരെയും വെടിയുതിര്‍ത്തുകയായിരുന്നു. റഫറി സംഭവസ്ഥലത്ത് തന്നെ മരിച്ചു. നെഞ്ചില്‍ വെടികൊണ്ടെങ്കിലും താരം രക്ഷപ്പെട്ടു. ഫൗള്‍ കാണിച്ചതിനാണ് താരത്തെ ഫ്‌ളോറസ് പുറത്താക്കിയത്. റഫറിക്ക് നേരെ മൂന്ന് പ്രാവശ്യമാണു വെടിയുതിര്‍ത്തത്.
Keywords: international-news-argentina
Post a Comment
0 Comments