Type Here to Get Search Results !

Bottom Ad

സിപിഎമ്മിലെ ആരും വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയിട്ടില്ല -കോടിയേരി


ഡല്‍ഹി (www.evisionnews.in): എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സഹകരിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളാപ്പള്ളിയുടേത് അവസരവാദ നിലപാടെന്നും കോടിയേരി പറഞ്ഞു. ആരുമായും രഹസ്യയോഗം ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത് ഏത് ഇടത് നേതാവാണെന്ന് പുറത്ത് വരട്ടെയെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

അതേസമയം ബിഡിജെഎസിന്റേത് ആദര്‍ശ രാഷ്ട്രീയമല്ല, അവസര രാഷ്ട്രീയമാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അടവ് നയമേ ഈ കാലഘട്ടത്തില്‍ നടപ്പാകൂ. ഇതിന്റെ ഭാഗമായാണ് ഇടത് വലത് മുന്നണികളുമായി ചര്‍ച്ച നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Keywords: National-news-delhi-kodiyer-vellappally
Tags

Post a Comment

0 Comments

Top Post Ad

Below Post Ad