Type Here to Get Search Results !

Bottom Ad

''വരൂ നമുക്ക് രാജ്യസ്‌നേഹം പഠിക്കാം''.രാജ്യസ്‌നേഹപരീക്ഷയുമായ് എസ്.എഫ്.ഐ


കാസര്‍ഗോഡ്ഃ (www.evisionnews.in)ഡല്‍ഹി ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ കന്‍ഹയ്യകുമാറിനെ രാജ്യദ്രോഹകുറ്റംചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംഘപരിവാര്‍സംഘടനകള്‍ രാജ്യമെമ്പാടും ജെ.എന്‍.യു ക്യാമ്പസിലും നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കും കേന്ദ്രഭരണസ്വാധീനമുപയോഗിച്ച് നടത്തുന്ന പോലീസ് രാജിനുമെതിരായി എസ്.എഫ്.ഐ കാസര്‍ഗോഡ് ഗവ.കോളേജില്‍ പ്രതീകാത്മക രാജ്യസ്‌നേഹപരീക്ഷ നടത്തി. ''നമുക്ക് രാജ്യസ്‌നേഹം പഠിക്കാം'' എന്ന പ്രമേയത്തില്‍ നടന്ന പരീക്ഷ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാഘവന്‍ നിയന്ത്രിച്ചു. മഹാത്മാഗാന്ധിയെക്കൊന്ന ഗോഡ്‌സെയെ മഹാത്മാവായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് നേതൃത്വം തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതായിട്ടില്ല എന്ന പ്രതികരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുയര്‍ന്ന് വന്നു. ആര്‍.എസ്.എസ് കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ ഉത്തരക്കടലാസില്‍ രേഖപ്പെടുത്തി. പൊതുയോഗം രാഘവന്‍ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി ബി.വൈശാഖ്,സുഭാഷ് പാടി,അഹമ്മദ് അഫ്‌സല്‍,ക്രിജിത്ത,ദീപ്ചന്ദ്,അശ്വിന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad