നെല്ലിക്കട്ട:(www.evisionnews.in) അറിവിന്റെ വഴിയില്‍ ഒന്നിച്ച് നടന്നവര്‍ വര്‍ഷങ്ങള്‍ക്കുശേഷം അതേ ക്ലാസ് മുറിയിലേക്ക് മടങ്ങിയെത്തി ഓര്‍മ്മകള്‍ പങ്കുവെച്ചു. നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2011-12 എസ്.എസ്.എല്‍.സി ബാച്ചുകാരാണ് വീണ്ടുമൊരിക്കല്‍ അതേ തിരുമുറ്റത്തെത്തിയത്. ബാല്യത്തിന്റെ അക്ഷരമുറത്തുനിന്ന് വിവിധ ദിക്കുകളിലേക്ക് പോയവര്‍ ഇപ്പോള്‍ വ്യത്യസ്‌ത കാമ്പസുകളില്‍ ഉന്നത കോഴ്‌സുകളക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളായി മാറിയിരിക്കുന്നു. ഓര്‍മ്മയുടെ തണലില്‍ ഒത്തുചേര്‍ന്നപ്പോള്‍ അവര്‍ക്ക് കഥകളായിരം പറയാനുണ്ടായിരുന്നു.
ഹെഡ്‌മാസ്റ്റര്‍ നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. അഫ്രൂഷ സ്വാഗതം പറഞ്ഞു. മുഹമ്മദ് സഫ്‌വാന്‍ അധ്യക്ഷത വഹിച്ചു. എബി കുട്ടിയാനം, ഗീത ടീച്ചര്‍, രമ, ഗംഗാധരന്‍, ഗോപി, സ്വര്‍ണ ലത, മെഹ്‌താബ് ഹസ്സന്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്; നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 2011-12 എസ്.എസ്.എല്‍.സി ബാച്ചുകാരുടെ കൂട്ടായ്‌മ ബാക്ക് റ്റു സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ നാരായണന്‍ ഉദ്‌ഘാടനം ചെയ്യുന്നു.

Post a Comment
0 Comments